തിരുവല്ലം-പാച്ചല്ലൂർ, വിഴിഞ്ഞം-പൂവാർ റോഡുകളിലെ അപകടകരമായ കുഴികൾ അടയ്ക്കും

images(169)

കോവളം: തിരുവല്ലം-പാച്ചല്ലൂർ, വിഴിഞ്ഞം-പൂവാർ റോഡുകളിലെ അപകടകരമായ കുഴികൾ അടയ്ക്കുമെന്ന് പി.ഡബ്ല്യു.ഡി. അധികൃതർ. നടപടിക്രമങ്ങൾ പൂർത്തിയാക്കി രണ്ടുദിവസത്തിനുള്ളിൽ അപകടകരമായ കുഴികൾ മൂടും. തിരുവല്ലം സ്റ്റുഡിയോ ജങ്ഷൻ മുതൽ പാച്ചല്ലൂർ ജങ്ഷൻ വരെയുള്ള റോഡും, വിഴിഞ്ഞത്ത് നിന്ന് പൂവാറിലേക്കു പോകുന്ന തീരദേശ റോഡുമാണ് ശോച്യാവസ്ഥയിലായിരിക്കുന്നത്.  .വിഴിഞ്ഞം-പൂവാർ റൂട്ടിലെ റോഡ് പൂർണമായും ടാറിടണമെങ്കിൽ ഏകദേശം 18 കോടിയോളം രൂപ വേണ്ടിവരും. ഇതിനുള്ള ഫണ്ടില്ലെന്നും ചീഫ് എൻജിനിയർ പറഞ്ഞു. റോഡിന്റെ പലഭാഗങ്ങളിലും വാഹനങ്ങളുടെ കാഴ്ച മറച്ച് മരങ്ങളുണ്ട്. ഇവയെല്ലാം വെട്ടിവൃത്തിയാക്കി ദിശാബോർഡുകളും സ്ഥാപിക്കണം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!