വെമ്പായം: 55 അഞ്ച് കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. വെമ്പായത്തിനുസമീപം തേക്കടയിൽ വാടകയ്‌ക്ക് താമസിക്കുന്ന നെടുമങ്ങാട് ഈസ്റ്റ് ബംഗ്ലാവ് യാദവം വീട്ടിൽ യദുകൃഷ്ണനാണ് (26) പിടിയിലായത്. മണലിമുക്കിന് സമീപം പൗൾട്രിഫാമിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം. കേസിൽ നെടുമങ്ങാട് സ്വദേശിയായ ഷാൻ അറസ്റ്റിലായതോടെ ഒളിവിൽ പോയ ഇയാളെ ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് സി.ഐ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്ത് നിന്നാണ് പിടികൂടിയത്.