തിരുവനന്തപുരം: ബൈക്കിലെത്തിയ അജ്ഞാതൻ വീട്ടമ്മയുടെ ബാഗ് തട്ടിപ്പറിച്ചു. ഇന്നലെ വൈകിട്ട് 5.30ന് ആയിരുന്നു സംഭവം. കൈതമുക്ക് പാലത്തിന് താഴെയുള്ള ഇടവഴിയിലൂടെ നടന്നുപോവുകയായിരുന്ന ശ്രീകണ്‌ഠ്വേശ്വരം സ്വദേശിനിയുടെ ബാഗാണ് ബൈക്കിൽ എതിരെവന്നയാൾ തട്ടിയെടുത്ത് കടന്നുകളഞ്ഞത്. വീട്ടമ്മ ഇയ്യാളെ തടയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് വീട്ടമ്മ വഞ്ചിയൂർ പൊലീസ് സ്‌റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നു. ബാഗിൽ ഒരു പവൻ സ്വർണവും മൂവായിരം രൂപയുമുണ്ടായിരുന്നെന്നും പരാതിയിലുണ്ട്. പ്രതിയെ തിരിച്ചറിഞ്ഞതായും വൈകാതെ ഇയാളെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.