മുൻ ആരോഗ്യമന്ത്രിയും മട്ടന്നൂർ എംഎൽഎയുമായ കെ.കെ.ശൈലജയ്ക്കു കോവിഡ് സ്ഥിരീകരിച്ചു. കാര്യമായ രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാൽ ഡോക്ടർമാരുടെ നിർദേശപ്രകാരം വീട്ടിൽ നിരീക്ഷണത്തിൽ തുടരുകയാണ്. ഹൈദരാബാദില്‍നിന്നും തിരിച്ചെത്തിയപ്പോള്‍ ചെറിയ ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ല.