തിരുവനന്തപുരം: ജില്ലയുടെ സ്വപ്നപദ്ധതികളിലൊന്നായ മുക്കോല-കാരോട് ബൈപ്പാസിലൂടെ സഞ്ചരിക്കാൻ ഇനിയും മാസങ്ങളോളം കാത്തിരിക്കേണ്ടിവരും.മുക്കോല-കാരോട് ബൈപ്പാസ് നിർമാണം മന്ദഗതിയിലാണ്. 2019-അവസാനം പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച് മൂന്ന് വർഷം മുൻപാണ് നിർമാണം തുടങ്ങിയത്. എന്നാൽ 2022-ആരംഭിച്ചിട്ടും പണി എങ്ങുമെത്തിയില്ല.
പ്രതികൂല കാലാവസ്ഥയും ലോക്‌ഡൗണും മൂലം ബൈപ്പാസിന്റെ നിർമാണം പലപ്പോഴും നിർത്തിവെച്ചിരുന്നു. ഇതാണ് ബൈപ്പാസ് നിർമാണം മന്ദഗതിയിലാവാൻ കാരണമായി ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ലോക്ഡൗണിനു മുൻപുതന്നെ മുക്കോല മുതൽ കാരോട് വരെയുള്ള മേൽപ്പാലങ്ങളുടെയും അടിപ്പാതകളുടെയും നിർമാണം പൂർത്തിയാക്കിയിരുന്നു.