തിരുവനന്തപുരം: കേരളത്തിൽ നാല് ജില്ലകളില്‍ കോവിഡ് വ്യാപനം രൂക്ഷം. തിരുവനന്തപുരത്ത് രോഗ സ്ഥിരീകരണ നിരക്ക് (ടിപിആർ) 22 പിന്നിട്ടു. എറണാകുളത്തും കോഴിക്കോടും തൃശൂരും 15ന് മുകളിലാണ് ടിപിആർ.സംസ്ഥാനത്തെ കോവിഡ് രോഗവ്യാപനത്തിന്റെ കേന്ദ്രമായി മാറുകയാണ് തലസ്ഥാന ജില്ല. ഇന്നലെ 2200 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ ടിപിആർ 22.4 ശതമാനമാണ്. മൂന്ന് ദിവസം കൊണ്ട് 200 ശതമാനം വര്‍ധനയാണ് ടിപിആറിലുണ്ടായത്. അതനുസരിച്ച് മെഡിക്കല്‍ കോളജിലും രോഗികള്‍ കൂടിത്തുടങ്ങി. തലസ്ഥാനം കഴിഞ്ഞാല്‍ എറണാകുളത്താണ് രോഗവ്യാപനം കൂടുതല്‍. ടിപിആര്‍ 17.11 ആണ്.