തിരുവനന്തപുരം: തിരുവനന്തപുരം ഫാർമസി കോളേജിലെ വിദ്യാർത്ഥികൾക്ക് കൂട്ടത്തോടെ കൊവിഡ് പോസിറ്റീവ്. ഇത് വരെ 40 പേർക്ക് രോഗം സ്ഥിരീകരിച്ചു. കൂടുതൽ വിദ്യാർത്ഥികൾ നിരീക്ഷണത്തിലാണ്. പുതുവത്സര ആഘോഷമാണ് കൊവിഡ് വ്യാപനത്തിലേക്ക് നയിച്ചതെന്നാണ് അനുമാനിക്കുന്നത്. ആഘോഷത്തിൽ പങ്കെടുത്തവർക്കാണ് രോഗം സ്ഥിരീകരിച്ചത്.മെഡിക്കല്‍ കോളേജിന് സമീപത്താണ് ഫാര്‍മസി കോളേജും സ്ഥിതിചെയ്യുന്നത്. കോവിഡ് സ്ഥിരീകരിച്ചവരെ സിഎഫ്എല്‍റ്റിസികളിലേക്ക് മാറ്റി.