Search
Close this search box.

കരുംകുളം തീരത്ത് വലയില്‍ കുടുങ്ങിയ വെള്ളുടുമ്പ് സ്രാവിനെ കടലിലേക്ക് തിരികെ വിട്ടു

IMG_12012022_205923_(1200_x_628_pixel)

തിരുവനന്തപുരം:  കരുംകുളം തീരത്ത് വലയില്‍ കുടുങ്ങിയ വെള്ളുടുമ്പ് സ്രാവിനെ കടലിലേക്ക് തന്നെ വിട്ടയച്ചു. വെള്ളുടുമ്പ് ഇനത്തില്‍പ്പെട്ട സ്രാവാണ്   വലയില്‍ കുടുങ്ങിയത്. അപകടകാരിയല്ല എന്നാൽ ഭക്ഷണമായി ഇതിനെ ഉപയോഗിക്കാറില്ല. സാധാരണയായി കടലിന്‍റെ അടിത്തട്ടിൽ കാണപ്പെടുന്ന ഈ മത്സ്യം ഏങ്ങനെയാണ് തീരദേശത്തേക്ക് എത്തിയതെന്ന് അറിയില്ല. അബദ്ധത്തില്‍ കരമടിവലയില്‍ കുടുങ്ങിയതാവാമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.കരുംകുളത്തെ ജോസഫ് പൊന്നയ്യന്‍റെ കരമടിയിലാണ് ഈ വെള്ളുടുമ്പ് സ്രാവ് കുടുങ്ങിയത്. മത്സ്യത്തൊഴിലാളികൾ സ്രാവിനെ കടലിൽത്തന്നെ തിരികെവിട്ടു. വെള്ളുടുമ്പ് സ്രാവ് വന്യജീവി നിയമപ്രകാരം സംരക്ഷിത മത്സ്യമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!