തിരുവനന്തപുരം∙ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ കോവിഡ് 20 പേര്‍ക്ക് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ചവരില്‍ എട്ട് ഡോക്ടര്‍മാരും. ശസ്ത്രക്രിയകള്‍ വെട്ടിക്കുറച്ചു. നൂറിലേറെ വിദ്യാര്‍ഥികള്‍ക്കു കോവിഡ് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജ് അടച്ചു. 13 മുതല്‍ 21 വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും.