തിരുവനന്തപുരം: ബൈക്കിലെത്തി വൃദ്ധയുടെ ബാഗും സ്വർണാഭരണങ്ങളും പിടിച്ചുപറിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി. വലിയശാല സ്വദേശി മണികണ്ഠൻ(27) ആണ് വഞ്ചിയൂർ പോലീസിന്റെ പിടിയിലായത്.കൈതമുക്കിന് സമീപം കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. കൈതമുക്കിന് സമീപത്തെ ഇടവഴിയിലൂടെ നടന്നുപോകുമ്പോഴാണ് ബൈക്കിലെത്തിയ പ്രതി പിടിച്ചുപറി നടത്തിയത്. തമ്പാനൂർ, ഫോർട്ട് സ്‌റ്റേഷനുകളിൽ വാഹനമോഷണ കേസുകളിലെ പ്രതിയാണ് ഇയാൾ. ബൈക്ക് ഓടിച്ചിരുന്ന മറ്റൊരു പ്രതി ഒളിവിലാണ്.