നെടുമങ്ങാട്: ചെരുക്കൂർകോണം തടത്തരികത്ത് വീട്ടിൽ വിനോദിന്റെയും സബിതയുടെയും മകൾ ദിയ(4) ന്യുമോണിയ ബാധിച്ചു മരിച്ചു. പനി ബാധിച്ച് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിയ ദിയയെഎസ്.എ.ടി.യിലേക്ക് റഫർ ചെയ്യുകയായിരുന്നു. യാത്രാമധ്യേ മരണമടഞ്ഞു.തുടർന്നുനടന്ന പരിശോധനയിലാണ് മരണകാരണം ന്യുമോണിയ ആണെന്ന് വ്യക്തമായത്