ശ്രീകാര്യം: കടന്നലിന്റെ കുത്തേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചെമ്പഴന്തി പറയ്‌ക്കോട് പൂതിയാംകോട് കിഴക്കേ വീട്ടിൽ വിജയമ്മ(64) ആണ് മരിച്ചത്. പരേതനായ സുകുമാരൻനായരാണ് ഭർത്താവ്.ചൊവ്വാഴ്ച ഉച്ചയോടെയാണ് വീടിനു പുറകുവശത്തെ മരത്തിൽനിന്നും കടന്നൽ ഇളകിവന്ന് വിജയമ്മയെ ആക്രമിച്ചത്. ഗുരുതരമായ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച ഉച്ചയോടെ മരിച്ചു. പരേതനായ സുജിത് മകനാണ്.