കോവളത്ത് വിദേശ പൗരനെ അവഹേളിച്ച സംഭവം; ഗ്രേഡ് എസ് ഐയുടെ സസ്പെൻഷൻ പിൻവലിച്ചു

IMG_20220101_122708

തിരുവനന്തപുരം:  കോവളത്ത് വിദേശ പൗരനെ അവഹേളിച്ച സംഭവത്തിൽ സസ്പെൻഷനിലായ ഗ്രേഡ് എസ് ഐയ്ക്കെതിരായ നടപടി പിൻവലിച്ചു. കോവളത്ത് സ്വീഡിഷ് പൗരൻ സ്റ്റീഫൻ മദ്യം ഒഴുക്കിയ സംഭവത്തിൽ ഗ്രേഡ് എസ്ഐ ഷാജിയുടെ സസ്പെൻഷനാണ് പിൻവലിച്ചത്. വിദേശിയെ അപമാനിച്ച സംഭവത്തിൽ നേരത്തെ മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമായിരുന്നു നടപടി.എന്നാൽ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ഓഫീസേഴ്സ് അസോസിയേഷനും കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് കാണിച്ച് ഷാജിയും മുഖ്യമന്ത്രിക്ക് നിവേദനം നൽകി. ഔദ്യോഗിക കൃത്യനിർവ്വഹണം മാത്രമാണ് ചെയ്തതെന്നും വിദേശിയെ അപമാനിച്ചിട്ടില്ലെന്നുമാണ് എസ്ഐ ഷാജി മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ പരാതിയിലുള്ളത്. ഇതെല്ലാം പരിഗണിച്ചാണ് നടപടി രണ്ടാഴ്ചയ്ക്കുള്ളിൽ പിൻവലിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!