തിരുവനന്തപുരം: ഐഎസ്ആർഒ ചെയർമാനായി എസ് സോമനാഥ് ചുമതലയേറ്റു. തിരുവനന്തപുരം വിഎസ്എസ്‍സിയിൽ വച്ച് തന്നെയാണ്
അധികാരക്കൈമാറ്റത്തിന്റെ ഔപചാരികതകൾ പൂർത്തിയാക്കിയത്. സ്ഥാനമൊഴിയുന്ന ചെയർമാൻ ഡോ കെ ശിവൻ തിരുവനന്തപുരത്ത് എത്തിയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. സാധാരണ രീതിയിൽ ബെംഗളൂരുവിലെ ഇസ്രൊ ആസ്ഥാനത്ത് വച്ചാണ് പുതിയ ചെയർമാൻ സ്ഥാനമേറ്റെടുക്കുക.