തിരുവനന്തപുരം: വാട്ടർ അതോറിറ്റിയുടെ വെള്ളയമ്പലം ജലശുദ്ധീകരണ ശാലയിലുള്ള ലോ ലെവൽ ടാങ്കുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ജനുവരി 17 , 18, 19 തീയതികളിൽ, തമ്പാനൂര്‍, ഫോര്‍ട്ട്, ശ്രീവരാഹം, ചാല, വലിയശാല, കുര്യാത്തി, മണക്കാട്, ആറ്റുകാല്‍, വള്ളക്കടവ്, മുട്ടത്തറ, കമലേശ്വരം, അമ്പലത്തറ, കളിപ്പാൻകുളം, പെരുന്താന്നി, ശ്രീകണ്ഠേശ്വരം തുടങ്ങിയ വാര്‍ഡുകളിലും കൈതമുക്ക്, പാസ് പോര്‍ട്ട് ഓഫിസിന്റെ ചുറ്റുമുള്ള സ്ഥലങ്ങള്‍, ചമ്പക്കട എന്നീ പ്രദേശങ്ങളിലും ശുദ്ധജലവിതരണത്തില്‍ നിയന്ത്രണം ഉണ്ടാകാന്‍ സാധ്യതയുണ്ട്. പൊതുജനങ്ങള്‍ വേണ്ട മുന്‍ കരുതലുകള്‍ സ്വികരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.