തിരുവനന്തപുരം കോർപ്പറേഷനിലെ നികുതി വെട്ടിപ്പ് പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് മുഖ്യമന്ത്രി

Pinarayi_vijayan_FB_1200_160321_0

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ നികുതി വെട്ടിപ്പ് പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . പിഎസ്‍സി പരീക്ഷാ തട്ടിപ്പും പാർട്ടിക്ക് നാണക്കേടുണ്ടാക്കിയെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. പാറശാലയില്‍ നടക്കുന്ന തിരുവനന്തപുരം സിപിഎം  ജില്ലാ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.ജില്ലയില്‍ ബിജെപി മുന്നേറ്റത്തിൽ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. നഗര മേഖലയിലും വർക്കല ചിറയൻകീഴ് മേഖലയിലുമുള്ള ബിജെപിയുടെ വളർച്ചയിൽ ജില്ലാ ഘടകത്തെ മുഖ്യമന്ത്രിയും വിമർശിച്ചു. പ്രവർത്തന റിപ്പോർട്ടിൽ എ സമ്പത്തിനെതിരെയും വിമർശനമുയര്‍ന്നു. സംഘടനാ പ്രവർത്തനത്തിൽ വേണ്ട ശ്രദ്ധ പുലർത്തുന്നില്ലെന്നാണ് റിപ്പോർട്ട്. വിഭാഗീയത ഇല്ലാതായെങ്കിലും തുരുത്തുകൾ ഉണ്ടാക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!