തിരുവനന്തപുരം: വിഴിഞ്ഞത്ത് വയോധികയെ തലക്കടിച്ച് കൊലപ്പെടുത്തി സ്വര്‍ണം കവര്‍ന്നു. മുല്ലൂരില്‍ ശാന്തകുമാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂന്ന് അയല്‍വാസികള്‍ അറസ്റ്റിലായി.റഫീഖ ബീവി, മകന്‍ ഷെഫീഖ്, സുഹൃത്ത് അല്‍അമീന്‍ എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട്ടേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ കഴക്കൂട്ടത്ത് വെച്ചാണ് ഇവര്‍ പിടിയിലായത്. കൊല്ലപ്പെട്ട ശാന്തകുമാരിയുടെ സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തു.സംഘം ഒരു മാസം മുമ്പാണ് വാടക്ക് വീടെടുത്ത് താമസം തുടങ്ങിയത്. ഇവര്‍ താമസിച്ചിരുന്ന വീടിന്റെ മച്ചില്‍നിന്നാണ് ശാന്തകുമാരിയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ ഷാള്‍ മുറുക്കി തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം.