തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ ബലാത്സംഗക്കേസ്. ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ ജി മധുസൂദന റാവുവിന് എതിരെയാണ് തുമ്പ പൊലീസ് കേസെടുത്തത്. എയര്‍പോര്‍ട്ട് ജീവനക്കാരിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.ഫ്ലാറ്റിലെത്തിച്ച് ബലാത്സംഗം ചെയ്തു എന്നാണ് സഹപ്രവര്‍ത്തക പരാതി നല്‍കിയത്.