നെടുമങ്ങാട്: അഗസ്ത്യകൂടം തീർഥാടനം 18-ന് തുടങ്ങി 26-ന് സമാപിക്കും. ഒരു ദിവസം പ്രവേശനം 75-പേർക്കു മാത്രമാണ്.ജനുവരി 15 വൈകുന്നേരം 4-മണിമുതൽ ഓൺലൈനിൽ ടിക്കറ്റ് ബുക്കുചെയ്യാം. ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡിന്റെ പകർപ്പുസഹിതമാണ് അപേക്ഷിക്കേണ്ടത്. ഒരാൾക്ക് 1580-രൂപയാണ് ടിക്കറ്റ് നിരക്ക്. പരമാവധി അഞ്ചുപേർക്ക് ബുക്കുചെയ്യാം. അതീവ ദുർഘട വനപ്രദേശങ്ങളിലൂടെയുള്ള യാത്രയായതിനാൽ ശാരീരികക്ഷമതയുള്ളവർ മാത്രമേ അപേക്ഷിക്കേണ്ടതുള്ളൂ