തിരുവനന്തപുരം : വിമാനത്താവളത്തിലെ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ക്കെതിരെ പീഡനക്കേസിൻ്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥനെ സസ്പെൻ്റ് ചെയ്യ്തു. സഹപ്രവർത്തകയാണ് പരാതി നൽകിയത്. ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ മധുസൂദന റാവുവിനെതിരെ തുമ്പ പൊലീസ് കേസെടുത്തു.വിമാനത്താവള നടത്തിപ്പുകാരായ അദാനി ഗ്രൂപ്പ് പീഡന പരാതി സ്ഥിരീകരിച്ചു. പരാതി ലഭിച്ചയുടനെ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തുവെന്നും ഇത്തരം പരാതികളിൽ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും അദാനി ഗ്രൂപ്പ് വാർത്താക്കുറിപ്പിൽ വിശദീകരിച്ചു.