തിരുവനന്തപുരം :എസ്.എസ്.എൽ.സി, +2, ഡിഗ്രി, ഡിപ്ലോമ, ബി.ടെക്, എം.സി.എ എന്നിവ കഴിഞ്ഞ ജില്ലയിലെ പട്ടികജാതി വിദ്യാർത്ഥികൾക്ക് വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് കെൽട്രോൺ നൽകുന്ന സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടുകൂടി റെസിഡൻഷ്യൽ, നോൺ റെസിഡൻഷ്യൽ വിഭാഗങ്ങളിലാണ് കോഴ്‌സുകൾ നടത്തുന്നത്. റെസിഡൻഷ്യൽ വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യത്തോടൊപ്പം ഭക്ഷണവും പ്രതിമാസ സ്‌റ്റൈപെൻറും ലഭിക്കും. താത്പര്യമുള്ള വിദ്യാർത്ഥികൾ അപേക്ഷകൾ ജനുവരി 21 നകം സ്‌പെൻസർ ജങ്ഷനിലുള്ള കെൽട്രോൺ നോളജ് സെന്ററിൽ സമർപ്പിക്കണമെന്ന് നോളജ് സെന്റർ മേധാവി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 7356789991.