തിരുവനന്തപുരം :ജില്ലയിൽ അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവരുടെ മക്കൾക്ക് 2020 – 21 അധ്യയന വർഷത്തെ സ്‌കോളർഷിപ്പ്, പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പ് എന്നിവ വിതരണം ചെയ്യുന്നു. അംഗീകൃത സ്ഥാപനങ്ങളിൽ റ്റി.റ്റി.സി, ഐ.ടി.ഐ അല്ലെങ്കിൽ ഐ.ടി.സി, പ്ലസ് ടു, ഡിഗ്രി, പി.ജി, പ്രൊഫഷണൽ കോഴ്സുകൾ, വിവിധ ഡിപ്ലോമ കോഴ്സുകൾ എന്നിവ പഠിക്കുന്നവർക്കും യോഗ്യതാ പരീക്ഷയിൽ 50% മാർക്ക് നേടിയവർക്കും അപേക്ഷിക്കാം. അപേക്ഷകൾ ജനുവരി 31 നകം തിരുവനന്തപുരം മേഖല വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടറുടെ കാര്യാലയത്തിൽ സമർപ്പിക്കണമെന്ന് വെൽഫയർ ഫണ്ട് ഇൻസ്‌പെക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0471 – 2460667.