തിരുവനന്തപുരം: എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി പരീക്ഷാ തീയതികളിൽ മാറ്റമില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. എസ്.എസ്.എൽ.സി. പാഠഭാഗം ഫെബ്രുവരി ആദ്യവാരവും പ്ലസ്ടു പാഠഭാഗം ഫെബ്രുവരി അവസാനവാരവും പൂർത്തിയാക്കുംവിധം ഡിജിറ്റൽ-ഓൺലൈൻ ക്ലാസുകൾ ക്രമീകരിക്കും. ഫോക്കസ് ഏരിയ നിശ്ചയിച്ചതായും അദ്ദേഹം പറഞ്ഞു. വിദ്യാർഥികൾക്കിടയിൽ കാര്യമായ കോവിഡ് രോഗവ്യാപനം ഇല്ല. ഒന്നുമുതൽ ഒൻപതുവരെയുള്ള ക്ലാസുകൾക്ക് ഓഫ്ലൈൻ ക്ലാസുകൾ രണ്ടാഴ്ചത്തേക്ക് നിർത്തിവെക്കുന്നത് മുൻകരുതൽ എന്ന നിലയിലാണ്. കേരളത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്.ഡിജിറ്റൽ-ഓൺലൈൻ ക്ലാസുകളുടെ സമയക്രമം പുനഃക്രമീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.