നെടുമങ്ങാട്: താലൂക്ക് ഓഫീസിൽ അതിക്രമിച്ച് കയറി കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും ഓഫീസും അടിച്ചുതകർത്ത കേസിൽ യുവതി പിടിയിലായി. കരകുളം മുതി ശാസ്‌താംകോട് കല്ലുവരമ്പ് ചിത്രവിലാസത്തിൽ ചിത്രയെയാണ് (37) നെടുമങ്ങാട് പൊലീസ് അറസ്റ്റുചെയ്‌തത്. 12ന് ഉച്ചയ്‌ക്ക് ഒന്നോടെയായിരുന്നു സംഭവം. തനിക്ക് സർക്കാരിൽ നിന്ന് നീതി ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് ചിത്ര താലൂക്ക് ഓഫീസിൽ അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. നാലുലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.