തിരുവനന്തപുരം :കോവിഡ് വ്യാപനതോത് ഉയർന്ന സാഹചര്യത്തിൽ പൊന്മുടി – അഗസ്ത്യാർകൂടം എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഇത് വരെ സ്വീകരിച്ചിട്ടുള്ള എല്ലാ ബുക്കിങ്ങുകളും ഇന്ന് (ജനുവരി 16) മുതൽ റദ്ദാക്കി ജില്ലാ കളക്ടർ നവ്ജ്യോത് ഖോസ ഉത്തരവിറക്കി. നാളെ മുതൽ ഓൺലൈൻ വഴിയുള്ള ബുക്കിങ് ആരംഭിക്കുമെന്നും പ്രതിദിനം 50 പേർക്ക് മാത്രമായിരിക്കും ഓൺലൈൻ ബുക്കിങ് വഴി പ്രവേശനം അനുവദിക്കുക എന്നും ഉത്തരവിൽ പറയുന്നു.