വെള്ളറട: സുഹൃത്തുക്കളോടൊപ്പം നെയ്യാർ സംഭരണിയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. വെള്ളറട മണത്തോട്ടം ആറടിക്കര പുത്തൻ വീട്ടിൽ പരേതനായ സോമൻ ആശാരിയുടെ മകൻ സന്തോഷ് (34) ആണ് മരിച്ചത്.മഹീന്ദ്ര ഫിനാൻസിലെ ജീവനക്കാരനാണ്. ഞായറാഴ്ച വൈകീട്ട് നാലുമണിക്കായിരുന്നു അപകടം. നെയ്യാർ സംഭരണിയിലെ രണ്ടാം ചിറപ്പിലെ കുളിക്കടവിൽ നാലു സുഹൃത്തുക്കളോടൊപ്പം കുളിക്കുകയായിരുന്ന സന്തോഷ് കയത്തിൽ അകപ്പെടുകയായിരുന്നു.കൂട്ടുകാരുടെ നിലവിളികേട്ട് നാട്ടുകാർ എത്തിയെങ്കിലും സന്തോഷിനെ രക്ഷിക്കാനായില്ല