തിരുവനന്തപുരം: പെരിങ്ങമ്മല, വിതുര ഗ്രാമപ്പഞ്ചായത്തുകളിലെ വിവിധ ആദിവാസി ഊരുകളിലെ പെൺകുട്ടികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണത്തിന് റൂറൽ പൊലീസ് ജില്ലാ മേധാവി ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നു ഊരുകളിലെത്തും. മരിച്ച പെൺകുട്ടികളുടെ രക്ഷാകർത്താക്കൾ, സുഹൃത്തുക്കൾ, ആത്മഹത്യാ കേസുകൾ കൈകാര്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുമായി സംസാരിച്ചു സംഘം തെളിവുകൾ ശേഖരിക്കും. വിഷയത്തിൽ വനിതാ ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോടു മന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം റിപ്പോർട്ട് തേടിയിരുന്നു.