മലയിൻകീഴ്: വീടിന്റെ ടെറസിൽനിന്ന് അച്ഛനെ തള്ളിയിട്ട കേസിൽ മകൻ അറസ്റ്റിൽ. അന്തിയൂർക്കോണം കാപ്പിവിള പുത്തൻവീട്ടിൽ വിപിനെ(20) അറസ്റ്റു ചെയ്തു. അച്ഛൻ വിനോദിനെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ചെത്തിയ വിപിനുമായി വീടിന്റെ ടെറസിൽ വെച്ച് വഴക്കുണ്ടായപ്പോഴാണ് വിനോദിനെ താഴേക്കു പിടിച്ചുതള്ളിയതെന്ന് പോലീസ് പറഞ്ഞു.