തിരുവനന്തപുരം : മെഡിക്കൽ കോളേജ് ക്യാമ്പസിൽ നിന്നും കുമാരപുരം റോഡിലേയ്ക്കുള്ള മേൽപ്പാല നിർമ്മാണത്തിന്റെ ഭാഗമായി മെഡിക്കൽ കോളേജ് എസ് ബി ഐ യ്ക്കു മുന്നിലെ റോഡ് ഇന്നു മുതൽ ഭാഗികമായി അടച്ചിടും. മെഡിക്കൽ കോളേജ് ജംഗ്ഷനിൽ നിന്നും ഒപി ബ്ലോക്കിനു സമീപത്തെ വാട്ടർ അതോറിറ്റി ഓഫീസു വരെ മാത്രമാണ് ഇന്നു മുതൽ പ്രവേശനമനുവദിച്ചിട്ടുള്ളത്. റോഡിന്റെ മറുഭാഗത്തു നിന്നും അച്യുതമേനോൻ സെന്റർ വരെ പ്രവേശനമനുവദിച്ചിട്ടുണ്ട്. മേൽപ്പാല നിർമ്മാണത്തോടനുബന്ധിച്ച് താൽക്കാലികമായി ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കണമെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.