തിരുവനന്തപുരം: നഗരത്തിലെ പ്ലാസ്റ്റിക് മാലിന്യ നിയന്ത്രണത്തിന് ആക്ഷൻ പ്ലാനുമായി നഗരസഭ. പൊതു സ്ഥലങ്ങളിൽ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് മാലിന്യം വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ 30ന് രാവിലെ മുതൽ ശേഖരിക്കാൻ കൗൺസിലർമാർക്ക് നിർദേശം നൽകി. റസിഡന്റ്സ് അസോസിയേഷൻ, എൻ.സി.സി, എൻ.എസ്.എസ്, സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ്, വിവിധ രാഷ്ട്രീയ പാർട്ടി, യുവജനസംഘടനകൾ എന്നിവയുടെ സഹകരണത്തോടെ പ്ലാസ്റ്റിക് ശേഖരിച്ച് മെറ്റീരിയൽ റിക്കവറി ഫെസിലിറ്റികളിലോ റിസോഴ്സ് റിക്കവറി സെന്ററുകളിലോ എത്തിക്കാനാണ് നിർദേശം.