തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ വീണ്ടും തെരുവുനായ്ക്കളുടെ എണ്ണം വർദ്ധിച്ചതായി പരാതി. പാളയം, പേട്ട, കുന്നുകുഴി, ബാർട്ടൺ ഹിൽ എൻജിനിയറിംഗ് കോളേജ് എന്നിവിടങ്ങളിൽ തെരുവ്നായ്ക്കൾ ഗണ്യമായി കൂടിയിട്ടുണ്ട് .പേരൂർക്കട, അമ്പലമുക്ക് ഭാഗത്തും തെരുവ് നായ്ക്കൾ ജനങ്ങൾക്ക് ഭീതി പടർത്തുന്നുണ്ട്. നഗര കേന്ദ്രങ്ങളിൽ മാലിന്യം കുന്നുകൂടിയതോടെ അലഞ്ഞുതിരിയുന്ന നായ്ക്കളുടെ എണ്ണവും കൂടിയിട്ടുണ്ട്.2014-15ൽ നഗരസഭ നഗരത്തിനുള്ളിലെ നായ്ക്കളുടെ എണ്ണം സംബന്ധിച്ച് ഒരു സർവേ നടത്തിയിരുന്നു. ചില പ്രദേശങ്ങളിൽ നായ്ക്കളുടെ എണ്ണം വർദ്ധിച്ചതായും കണ്ടെത്തി. എന്നാൽ, ഈ പ്രദേശങ്ങളിൽ നായ്ക്കളുടെ എണ്ണം കുറയ്ക്കാനുള്ള നടപടികളൊന്നും തന്നെ കോർപ്പറേഷൻ പിന്നീട് കൈക്കൊണ്ടതുമില്ല.പരാതികൾ കൂടിയതോടെ നഗരത്തിലെ തെരുവുനായ്ക്കളുടെ എണ്ണം അറിയാൻ പുതിയ സർവേ നടത്താൻ തീരുമാനിച്ചിട്ടുണ്ട്