കാരേറ്റ്: കിണറ്റിൽ വീണ മയിലിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.ആറാംതാനം കമുകിൻകുഴി പ്രവീൺ നിവാസിൽ രാജേന്ദ്രന്റെ കിണറ്റിലാണ് കഴിഞ്ഞ ദിവസം രാവിലെ മയിൽ അകപ്പെട്ടത്. പറന്നിറങ്ങുന്നതിനിടയിൽ 38 അടി താഴ്ചയുള്ള കിണറ്റിൽ വീഴുകയായിരുന്നു. വീട്ടുകാർ വെഞ്ഞാറമൂട് ഫയർ സ്റ്റേഷനിൽ അറിയിക്കുകയും അവിടെ നിന്ന് ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അജിത്കുമാറിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളെത്തി മയിലിനെ നെറ്റിൽ കുടുക്കി രക്ഷപ്പെടുത്തുകയുമായിരുന്നു.