തിരുവനന്തപുരം :പതിനഞ്ച് വയസു മുതല്‍ 18 വയസു വരെയുള്ള കുട്ടികള്‍ക്കായി സകൂളുകളില്‍ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു. തിരുവനന്തപുരം ജില്ലയില്‍ ഇന്ന് (ജനുവരി 19) 1,815 കുട്ടികളാണ് സ്‌കൂളുകള്‍ വഴി കോവിഡ് പ്രതിരോധ കുത്തിയവയ്പ്പെടുത്തത്. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മണക്കാട് ഗവണ്‍മെന്റ് ഗേള്‍സ് വി.എച്ച്.എസ്.എസ് സന്ദര്‍ശിച്ച് വാക്‌സിനേഷന്‍ ക്രമീകരണങ്ങള്‍ വിലയിരുത്തി.
വെഞ്ഞാറമൂട് ജി.എച്ച്.എച്ച്.എസ്, കീഴാറൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വിതുര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, അയിരൂര്‍ എം.ജി.എം സ്‌ക്കൂള്‍, പാളയം കുന്ന് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വെള്ളറട വേലായുധ മെമ്മോറിയല്‍ എച്ച്.എസ്, ചക്രപാണി പുരം എസ്.എന്‍.എച്ച്.എസ്.എസ് , നെല്ലിമൂട് ന്യൂ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ജഗതി റോട്ടറി സ്‌പെഷ്യല്‍ സ്‌കൂള്‍, തേമ്പാമ്മൂട് ജനത എച്ച്.എസ്.എസ്, മീനാങ്കല്‍ ഹൈസ്‌കൂള്‍, മണക്കാട് ഗവണ്‍മെന്റ് ഗേള്‍സ് വി.എച്ച്.എസ്.എസ് എന്നീ സ്‌കൂളുകളിലാണ് ഇന്നലെ കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചത്.