കോവളത്തെ 14 കാരിയുടെ കൊലപാതകം: രക്ഷിതാക്കള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവിന്റെ കത്ത്

IMG_19012022_220850_(1200_x_628_pixel)

തിരുവനന്തപുരം: കോവളം ആഴാകുളം ചിറയിൽ 14 വയസുകാരി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് പൊലീസിന്റെ ക്രൂരപീഡനത്തിന് ഇരയായ രക്ഷിതാക്കൾക്ക് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യമന്ത്രിക്ക് കത്തയച്ചു.മകളെ നഷ്ടപ്പെടുകയും ഒപ്പം കടുത്ത നീതി നിഷേധം നേരിടുകയും ചെയ്ത കുടുംബത്തിന് കുറഞ്ഞത് 25 ലക്ഷം രൂപയെങ്കിലും സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു. കാൻസർ രോഗിയായ അമ്മയുടേയും പൊലീസിന്റെ കൊടിയ മർദ്ദനത്തെ തുടർന് ശാരീരിക അവശതകൾ നേരിടുന്ന അച്ഛന്റേയും ചികിത്സ സർക്കാർ ഏറ്റെടുക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു.

 

നിരന്തരമായി മാനസികവും ശാരീരികവുമായി പീഡിപ്പിച്ച് സമൂഹത്തിനു മുന്നിൽ ഒറ്റപ്പെടുത്തിയാണ് ഈ പാവങ്ങളെക്കൊണ്ട് പൊലീസ് കുറ്റം സമ്മതിപ്പിച്ചത്. സമാനതകളില്ലാത്ത പീഡനമാണ് കഴിഞ്ഞ ഒരു വർഷം ഈ കുടുംബം നേരിട്ടത്. സഹോദരന്റെ മകനെ പ്രതിയാക്കുമെന്ന് പോലീസ് ഭീക്ഷണിപ്പെടുത്തിയപ്പോൾ കുറ്റം ഏറ്റെടുക്കാൻ ഗീതയും ഭർത്താവ് ആനന്ദൻ ചെട്ടിയാരും തയ്യാറായി. സാമ്പത്തികമായും സാമൂഹികമായും വിഷമ സ്ഥിതി അനുഭവിക്കുന്ന രണ്ട് മുതിർന്ന പൗരൻമാരോടാണ് നീതി നിർവഹണത്തിന് ചുമതലപ്പെട്ടവർ ഈ കൊടും ക്രൂരത കാട്ടിയത്.കോവളം ആഴാംകുളം ചിറയിൽ രക്ഷിതാക്കളെ സന്ദർശിച്ച ശേഷമാണ് ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് കത്തെഴുതിയത്. ഇത്തരം സംഭവങ്ങളിൽ കർശനമായ തിരുത്തൽ നടപടികൾ വന്നില്ലെങ്കിൽ അത് പൊലീസ് സേനയുടെ വ്യാപക ക്രിമിനൽവത്ക്കരണത്തിലേക്ക് നയിക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!