നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ 12 ദിവസത്തെ ഇടവേളയ്ക്കുശേഷം വീണ്ടും തുറന്നു. കോവിഡിന്റെ മൂന്നാം തരംഗം ശക്തമാകുന്ന സാഹചര്യത്തിലെ തമിഴ്‌നാട്ടിലെ പൊങ്കൽ ആഘോഷ അവധി ദിവസങ്ങളിൽ ടൂറിസം കേന്ദ്രങ്ങളിൽ ജനക്കൂട്ടം ഒഴിവാക്കാനാണ് കഴിഞ്ഞ ഏഴുമുതൽ വിലക്ക് പ്രഖ്യാപിച്ചത്.ശനി, ഞായർ ദിവസങ്ങളിലും ജനുവരി 26-നും വിലക്ക് ഉണ്ടായിരിക്കും. കഴിഞ്ഞ 14 മുതൽ ആരാധനാലയങ്ങളിലും ദർശനവിലക്കുണ്ടായിരുന്നു. ബുധനാഴ്ച മുതൽ ദർശന വിലക്കും നീക്കി. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ വിലക്കു തുടരും.