തിരുവനന്തപുരം: ബലാത്സംഗ കേസിൽ അദാനി എയർപോർട്ട് ലിമിറ്റഡ് സിഎഒ ഗിരി മധുസൂദന റാവുവിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ജനുവരി 20 മുതൽ 30 വരെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്.തുമ്പ പോലീസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നാണ് പ്രധാന വ്യവസ്ഥ. മൊബൈൽ ഫോൺ അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാക്കണമെന്നും ഉത്തരവിൽ പറയുന്നു.
തന്റെ വാട്സാപ്പ് ചാറ്റ് പരിശോധിച്ചാൽ ബലാത്സംഗ കേസിൽ ഉൾപ്പെട്ടിട്ടില്ലെന്ന് മനസ്സിലാകുമെന്നാണ് ഗിരി മധുസൂദന റാവു ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. .അദാനി എയർപോർട്ട് ലിമിറ്റഡ് സിഎഒ ആയ ഗിരി മധുസൂദന റാവുവിനെ നിലവിൽ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. വിമാനത്താവളത്തിൽ പ്രവേശിക്കരുതെന്നും തിരുവനന്തപുരം ജില്ല വിട്ട് പോകരുതെന്നും കോടതി നിർദേശമുണ്ട്.