വിഴിഞ്ഞം: കല്ലുവെട്ടാൻകുഴിക്കു സമീപം താമസിച്ചിരുന്ന 45-കാരിയായ ജല അതോറിറ്റി ജീവനക്കാരി മരിച്ച സംഭവത്തിലും പോലീസ് അന്വേഷണം നടത്തുന്നു. 71-കാരിയും 14-കാരിയും കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയായ റഫീക്ക ബീവി താമസിച്ചിരുന്നതിനടുത്തുള്ള സ്ത്രീയായിരുന്നു മരിച്ചത്. നടന്നുപോകുമ്പോൾ വീണുമരിച്ചെന്നായിരുന്നു അന്നത്തെ കണ്ടെത്തൽ. മരിച്ച സ്ത്രീയുടെ മൂക്കിൽ മുറിവേറ്റ പാടുണ്ടായിരുന്നു.
വീഴ്ചയിൽ മൂക്കിനു പുറത്തു മുറിവുണ്ടായി, ഇടതു ശ്വാസകോശത്തിൽ രക്തം നിറഞ്ഞതിനെത്തുടർന്ന് മരിച്ചുവെന്നാണ് പോസ്റ്റുേമാർട്ടം റിപ്പോർട്ടിലുള്ളത്. പ്രതിയായ റഫീക്കയുമായി ഇവർക്ക് നല്ല അടുപ്പവും സാമ്പത്തിക ഇടപാടുകളുമുണ്ടായിരുന്നതായി പോലീസ് ചോദ്യംചെയ്യലിൽ കണ്ടെത്തിയിരുന്നു.ഇവർ കൊലപ്പെടുത്തിയ വയോധികയുടെ കേസിലും സമാന സംഭവങ്ങളുള്ളതിനാലായിരുന്നു പോലീസ് അത്തരമൊരു അന്വേഷണം നടത്തിയത്. പ്രതികളെ 10 ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുള്ളത്.