അരുവിക്കര: അരുവിക്കര സ്റ്റേഷനിലെ ഉൾപ്പെടെ ഒൻപതു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സ്റ്റേഷനിലെ എസ്.എച്ച്.ഒ. ഷിബുകുമാർ, അഞ്ച് പോലീസുകാർ, മൂന്ന് വനിതാ പോലീസുകാർ എന്നിവർക്കാണ് കോവിഡ് പോസിറ്റീവായത്. ഈയിടെ വിവിധ കേസുകളിലായി ആറു പേരെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇവരിൽ പലരും പിന്നീട് പോസിറ്റീവായി.