തിരുവനന്തപുരം:ഗുണ്ടകളെ കരുതൽ തടങ്കലിലാക്കുകയും നാടുകടത്തുകയും ചെയ്യുന്നതിനായി 10ദിവസത്തിനകം തലസ്ഥാനത്തെ ഗുണ്ടാലിസ്റ്റ് പുതുക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജ്ജൻകുമാർ. നേരത്തേയുള്ള ലിസ്റ്റിൽ സജീവ ഗുണ്ടകളല്ലാത്ത നിരവധി പേർ കടന്നുകൂടിയിരുന്നു. ഇവരെ ഒഴിവാക്കി അപകടകാരികളായ പുതിയ ഗുണ്ടകളെയും ഗുണ്ടാത്തലവന്മാരെയും ഉൾപ്പെടുത്തിയാവും ഗുണ്ടാലിസ്റ്റ് പുതുക്കുക.