തിരുവനന്തപുരം: നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള കൊവിഡ് അവലോകനയോഗം. രോഗവ്യാപനം കുതിച്ചുകയറുന്നുണ്ടെങ്കിലും സമ്പൂർണ ലോക്ക്ഡൗൺ ഉണ്ടാകില്ല.നാളെ മുതൽ സ്കൂളുകൾ പൂർണമായും അടച്ചിടാൻ തീരുമാനിച്ചു. 10, 11, 12 ക്ലാസുകളും ഇനി ഓൺലൈനായിരിക്കും. വരുന്ന രണ്ട് ഞായറാഴ്ചകളിൽ കടുത്ത നിയന്ത്രണങ്ങളുണ്ടാകും. സമ്പൂർണ അടച്ചിടൽ എന്നോ ലോക്ക്ഡൗൺ എന്നോ വിശദീകരിക്കുന്നില്ല എങ്കിലും, പുറത്തിറങ്ങാൻ സാക്ഷ്യപത്രം വേണമെന്നതടക്കമുള്ള നിയന്ത്രണങ്ങൾ വരുന്ന രണ്ട് ഞായറാഴ്ചകളിൽ ഉണ്ടാകും. അവശ്യകാര്യങ്ങൾക്കോ അവശ്യസർവീസുകൾക്കോ മാത്രമേ പുറത്തിറങ്ങാൻ അനുമതിയുണ്ടാകൂ.മാളുകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിടാൻ തീരുമാനിക്കുന്നില്ല. പകരം ഈ സ്ഥാപനങ്ങൾ സ്വയം നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നാണ്സംസ്ഥാന സർക്കാർ നിർദേശിക്കുന്നത്. തീയറ്ററുകൾ അടക്കം സമ്പൂർണമായി അടച്ചുപൂട്ടില്ല.