തിരുവനന്തപുരം: പനിയും പനി ലക്ഷണവുമുള്ളവർ പൊതുഇടങ്ങളിലേക്ക് ഇറങ്ങരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പനി ലക്ഷണവുമുള്ളവർ ഓഫീസുകളിൽ പോകുകയോ, കോളേജുകളിൽ പോകുകയോ, കുട്ടികൾ സ്കൂളിൽ പോകുകയോ ചെയ്യരുത്. മറ്റ് അസുഖങ്ങളുള്ളവർ പനി ലക്ഷണങ്ങൾ ഉണ്ടെങ്കിൽ കോവിഡ് പരിശോധന നടത്തണം. ജലദോഷം പോലുള്ള ലക്ഷണങ്ങളാണെങ്കിൽ വീട്ടിൽ തന്നെ സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.സംസ്ഥാനത്തെ മുഴുവൻ സാഹചര്യവും ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളും വിലയിരുത്തിയാണ് മുന്നോട്ട് പോകുന്നത്. ഈ ഘട്ടത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് പറഞ്ഞ ആരോഗ്യമന്ത്രി പക്ഷേ വ്യക്തിപരമായി ഓരോരുത്തർക്കും കോവിഡ് പകരാതിരിക്കുന്നതിനുള്ള ഉത്തരവാദിത്വം ഉണ്ടായിരിക്കണമെന്നും പറഞ്ഞു.