കോവിഡ് മുക്തരായി മൂന്ന് മാസത്തിന് ശേഷം മാത്രം വാക്സിൻ; മാർഗനിർദേശം പുറത്തിറക്കി കേന്ദ്രം

COVID_Vaccine_PTI

ന്യൂഡൽഹി: കോവിഡ് ബാധിതർ, രോഗമുക്തരായി മൂന്ന് മാസത്തിന് ശേഷം മാത്രമേ വാക്സിൻ സ്വീകരിക്കാവു എന്ന് കേന്ദ്ര സർക്കാർ. കരുതൽ ഡോസ് ഉൾപ്പെടെയുള്ളവയ്ക്കാണ് മൂന്ന് മാസത്തെ ഇടവേള വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയത്.കേന്ദ്ര ആരോഗ്യ വകുപ്പിലെ അഡീഷണൽ സെക്രട്ടറി വികാസ് ഷീൽ ആണ് സംസ്ഥാനങ്ങൾക്ക് ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് കത്ത് നൽകിയിരിക്കുന്നത്.

കോവിഡ് ബാധിതരെ സംബന്ധിച്ചിടത്തോളം രോഗമുക്തരായിക്കഴിഞ്ഞാൽ മൂന്ന് മാസങ്ങൾക്ക് ശേഷമേ വാക്സിൻ സ്വീകരിക്കാവൂ എന്നാണ് കത്തിൽ പറയുന്നത്. കരുതൽ ഡോസ് ഉൾപ്പെടെയുള്ള എല്ലാ ഡോസ് വാക്സിനുകൾക്കും ഇത് ബാധകമാകുമെന്നും കത്തിൽ പറയുന്നു. ഈ നിർദേശം സംസ്ഥാനങ്ങളിലെ ആശുപത്രികൾ, വാക്സിൻ കേന്ദ്രങ്ങളിൽ അറിയിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!