തിരുവനന്തപുരം:കോവിഡ്, ഒമിക്രോൺ ബാധിതരായ ഗർഭിണികളുടെ ചികിത്സക്കായി പൂജപ്പുര സർക്കാർ ആയുർവേദ കോളേജ്, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ (എ.വി.സി.എച്ച്, പൂജപ്പുര) മെറ്റേണിറ്റി ബ്ലോക്ക് കോവിഡ് സെക്കന്റ്‌ലൈൻ ട്രീറ്റ്മെന്റ് സെന്ററാക്കി മാറ്റാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവ്. കോവിഡ് ചികിത്സക്കായി 40 കിടക്കകളാണ് ഇവിടെ അനുവദിച്ചിരിക്കുന്നത്. സി.എസ്.എൽ.ടി.സിയുടെ സുഗമമായ പ്രവർത്തനം ആശുപത്രി സൂപ്രണ്ട് ഉറപ്പു വരുത്തണമെന്ന് ഉത്തരവിൽ പറയുന്നു. സി.എസ്.എൽ.ടി.സിയുടെ പ്രവർത്തനത്തിനാവശ്യമായ ജീവനക്കാരെ ഉറപ്പാക്കുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസറേയും സുരക്ഷ ഉറപ്പാക്കുന്നതിന് ജില്ലാ പോലീസ് മേധാവിയേയും ജില്ലാ കളക്ടർ ചുമതലപ്പെടുത്തി.