തിരുവനന്തപുരം: ടെക്നോപാർക്കിൽ സമഗ്രമായ യന്ത്രവത്കൃത ഡിജിറ്റൽ സുരക്ഷാ നിയന്ത്രണ സംവിധാനമൊരുക്കുന്നു. പുറമെ നിന്നുള്ള വാഹനങ്ങൾക്കും സന്ദർശകർക്കും കർശന നിയന്ത്രണം ഏർപ്പെടുത്തും. കാമ്പസിനകത്തും സുരക്ഷാകാവൽ ശക്തമാക്കാനാണ് തീരുമാനം. കൂടുതൽ വിദേശസ്ഥാപനങ്ങളും വ്യവസായരംഗത്തെ പ്രമുഖരും ടെക്നോപാർക്കിലേക്ക് എത്തുന്നത് കണക്കിലെടുത്താണ് കൂടുതൽ സുരക്ഷ ഒരുക്കാനുള്ള തീരുമാനം