തിരുവനന്തപുരം:രാജ്യാന്തര തുറമുഖ പദ്ധതിയുടെ ഭാഗമായി വിഴിഞ്ഞത്ത് ഹൈഡ്രോഗ്രാഫിക് സർവേ വൈകാതെ തുടങ്ങും. സർവേ വിഭാഗത്തിന്റെ ഓഫീസ് ഫെബ്രുവരിയിൽ വിഴിഞ്ഞത്ത് ആരംഭിക്കും. മുതലപ്പൊഴി മുതൽ പൂവാർ വരെയുള്ള തീരത്തെക്കുറിച്ചും കടലിലുണ്ടാകുന്ന വ്യതിയാനങ്ങൾ പഠന വിധേയമാക്കുന്നതിനും വേണ്ടിയാണ് ഓഫീസ് ആരംഭിക്കുന്നത്. ഈ പ്രദേശങ്ങളിൽ നിരന്തരം ഹൈഡ്രോഗ്രാഫിക് സർവേ വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. ശാസ്ത്രീയ പഠനങ്ങൾ ഏറ്റെടുത്ത് നടത്തുന്ന ഹൈഡ്രോഗ്രാഫിക് സർവേ വിഭാഗത്തെ മുൻനിറുത്തി ശാസ്ത്ര സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കാലാവസ്ഥാ വ്യതിയാനം പോലുള്ള വിപത്തുകളെ നേരിടുകയാണ് ലക്ഷ്യം