തിരുവനന്തപുരം: പാർവതി പുത്തനാർ വീതി കൂട്ടുമ്പോൾ സ്വകാര്യ വ്യക്തികളിൽ നിന്ന് 20 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള നടപടിക്ക് സർക്കാർ ഭരണാനുമതി നൽകി.കോവളം മുതൽ ആക്കുളം വരെയുള്ള പാർവതി പുത്തനാർ തീരത്ത് അനധികൃതമായി നിർമ്മിച്ചിട്ടുള്ള 1500 നിർമ്മാണങ്ങളാണ് പൊളിച്ചുനീക്കുക. ഇതിൽ പുത്തനാറിന്റെ തീരത്തുള്ള 900 വീടുകളും ഉൾപ്പെടും. പൊളിച്ചുമാറ്റുന്നവരെ പുനരധിവസിപ്പിക്കുന്നതിനായി ഫ്ളാറ്റുകളും മറ്റും പണിയുന്നതിന് വേണ്ടിയാണ് ഇത്രയും ഭൂമി ഏറ്റെടുക്കുന്നത്.