തിരുവനന്തപുരം: സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ നിയന്ത്രണം ഏർപ്പെടുത്തി. 24 മുതൽ ലൈബ്രറിയുടെ പ്രവർത്തന സമയം രാവിലെ എട്ടു മുതൽ വൈകീട്ട് ഏഴുവരെയായി രിക്കും. അംഗത്വ വിതരണം രണ്ടാഴ്ചത്തേക്ക് നിർത്തിവച്ചു. രണ്ട് വാക്‌സിൻ എടുത്തവർക്ക് മാത്രമായിരിക്കും പ്രവേശനം. പുസ്തകങ്ങൾ എടുത്തതിന് ശേഷം ലൈബ്രറി വളപ്പിൽ കൂട്ടംകൂടുന്നതിന് അനുവദിക്കില്ല. റഫറൻസ്, പത്രവായന മുറികളിൽ സാമൂഹിക അകലം പാലിച്ചു മാത്രമേ വായന അനുവദിക്കൂ.