തിരുവനന്തപുരം :കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ ഇന്ന് കർശന നിയന്ത്രണങ്ങൾ. പൊതുജനങ്ങൾ അത്യാവശ്യകാര്യങ്ങൾക്ക് മാത്രമായി യാത്രകൾ പരിമിതപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അവശ്യസാധനങ്ങൾ വീടിന് സമീപത്തുള്ള കടകളിൽ നിന്ന് വാങ്ങണം. മുൻനിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്നും ഹാൾ ടിക്കറ്റ് ഉപയോഗിച്ച് ഉദ്യോഗാർത്ഥികൾക്ക് യാത്ര ചെയ്യാവുന്നതാണെന്നും ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നു.