ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ്. കോവിഡ് ബാധിച്ച കാര്യം ഉപരാഷ്ട്രപതി തന്നെയാണ് അറിയിച്ചത്.ഹൈദരാബാദിലാണ് ഉപരാഷ്ട്രപതി. രോഗലക്ഷണങ്ങളെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരാഴ്ച സമ്പര്‍ക്കവിലക്കില്‍ തുടരുമെന്ന് വെങ്കയ്യ നായിഡു അറിയിച്ചു. താനുമായി ഈ ദിവസങ്ങളില്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരോട് ക്വാറന്റൈനില്‍ പ്രവേശിക്കാനും കോവിഡ് ടെസ്റ്റിന് വിധേയനാകാനും ഉപരാഷ്ട്രപതി അഭ്യര്‍ഥിച്ചു.