കഴക്കൂട്ടം: റെയിൽവേ സ്റ്റേഷനു സമീപം അതിഥിത്തൊഴിലാളിയെ തീവണ്ടിതട്ടി മരിച്ചനിലയിൽ കണ്ടെത്തി.വെസ്റ്റ് ബംഗാൾ സ്വദേശി പ്രദീപ് വർമൻ (31) ആണ് മരിച്ചത്. ഇയാളെ കാണാതായതിനെ തുടർന്ന് സുഹൃത്ത് അന്വേഷിക്കുന്നതിനിടെയാണ് വെള്ളിയാഴ്ച രാത്രി 11 മണിയോടെ റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടത്.തുമ്പ പോലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം മെഡിക്കൽ കോേളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.